
ബെംഗളൂരു : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്ത് 80 ലക്ഷം രൂപ തട്ടിയതായി പരാതി. ബെംഗളൂരു സ്വദേശിയായ 50 വയസുള്ള സ്ത്രീയിൽ നിന്നാണ് പണം തട്ടിയെടുത്തത്. യു.കെ.യില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റെന്ന് പരിചപ്പെടുത്തിയ മാവിസ് ഹോര്‍മന്‍ എന്നയാളും കൂട്ടാളികളും ചേര്‍ന്നാണ് പണം തട്ടിയെടുത്തതെന്നാണ് ഇവരുടെ പരാതി.
ഹൃദയരോഗിയായതിനാല്‍ അവര്‍ ഇയാളില്‍ നിന്ന് ചികിത്സാ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊറിയര്‍ വഴി ഒരു സമ്മാനം അയച്ചതായി ഹോര്‍മന്‍ ഇവരോട് പറഞ്ഞു. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തിയ ചിലര്‍ ഇവരെ വിളിക്കുകയും ഗിഫ്റ്റ് ബോക്‌സില്‍ 35,000 പൗണ്ട് കണ്ടെത്തിയതായും പറഞ്ഞു.
Read Also : തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യം: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വിവിധ ചാര്‍ജുകളും നികുതിയും കൈക്കൂലിയുമായി വലിയൊരു തുക അയയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടുവെന്നും സ്ത്രീ പരാതിയില്‍ പറഞ്ഞു. തട്ടിപ്പാണെന്ന് തിരിച്ചറിയാതെ ഇവര്‍ ആവശ്യപ്പെട്ട തുക അക്കൗണ്ടുകളിലേക്ക് സ്ത്രീ പണം നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് വീണ്ടും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെടുന്ന മറ്റൊരാള്‍ വിളിച്ച് അധിക പണം ആവശ്യപ്പെട്ടു. ഇതോടെ, തട്ടിപ്പ് മനസിലാക്കിയ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments