KeralaLatest NewsNews

എന്നെ സി പി ഐ എം വേട്ടയാടിയപ്പോൾ ഞാൻ തനിച്ചായിരുന്നു, ഒരു പിണറായി വിജയന് മുന്നിലും ഇനി തളരില്ല: രമേശ്‌ ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോൺഗ്രസിനെ വിമർശിച്ച് മുല്ലപ്പള്ളിയ്ക്കൊപ്പം രമേശ്‌ ചെന്നിത്തലയും രംഗത്ത്. ത​ന്നെ സി​.പി​.എം ബി.​ജെ​.പി​ക്കാ​ര​നെ​ന്ന് വി​മ​ര്‍​ശി​ച്ച​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പ്ര​തി​രോ​ധ​മു​ണ്ടാ​യി​ല്ലെന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കുറ്റപ്പെടുത്തി. കെ സു​ധാ​ക​ര​ന്‍ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ര​മേ​ശ് ചെന്നിത്തലയുടെ ആക്ഷേപം.

Also Read:കോടിയേരി പുത്രന് വീണ്ടും നിരാശ: ബിനീഷിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചതിന്റെ കാരണം സ്വന്തം വക്കിൽ തന്നെ !

‘കെ സുധാകരനെ സി പി ഐ എം വേട്ടയാടിയപ്പോൾ അതിനെതിരെ താന്‍ പ്രസ്താവന ഇറക്കി. പക്ഷെ അന്ന് എനിക്കെതിരെ പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്തതിന്റെ വേദന ഞാന്‍ അനുഭവിച്ചതാണ്. ഓര്‍മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി വളര്‍ന്നുവന്ന എന്നെകുറിച്ച്‌ ബി.ജെ.പിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്‌നേഹിതന്മാരും എനിക്കെതിരെ പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. ആ മനോവികാരം കണ്ടത് കൊണ്ടാണ് ഇന്നലെ സുധാകരനെ പിന്തുണച്ചുകൊണ്ട് പോസ്റ്റിട്ടത്. അതായിരിക്കണം നമ്മുടെ വികാരം’.

‘സുധാകരനെതിരെ ഒരു അമ്പ് എയ്‌താൽ അത് നമ്മളോരോരുത്തര്‍ക്കും കൊള്ളുമെന്ന വികാരം ഉണ്ടാവണം. അത് രമേശ് ചെന്നിത്തലക്കെതിരെ പറഞ്ഞതല്ലേ, അതുകൊണ്ട് തള്ളികളയാം, അല്ലെങ്കില്‍ സ്വകാര്യമായി പിന്തുണക്കാം എന്നല്ല കരുതേണ്ടത്. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്. ഒരു പിണറായി വിജയന് മുന്നിലും തളരില്ല, ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരുതെന്ന് മാത്രമാണ് സുധാകരനോട് പറയാനുള്ളത്. മുൻപിൽല്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ലായെന്ന് അനുഭവപാഠമാണ് സുധാകരനോട് പറയാനുള്ളത്. കൂടുതല്‍ പറയുന്നത് ശരിയല്ല’. എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button