കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കഴിഞ്ഞ ദിവസം മൂന്നു പേരിൽ നിന്നായി 76 ലക്ഷം രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. കോട്ടക്കൽ, എടപ്പാൾ, മലപ്പുറം സ്വദേശികളിൽ നിന്നാണ് സ്വർണം പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശി, 44 ലക്ഷം രൂപ വിലവരുന്ന 951 ഗ്രാം മിശ്രിത സ്വർണം ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് അറസ്റ്റിലായത്.
എടപ്പാൾ സ്വദേശി 15 ലക്ഷം രൂപ വിലവരുന്ന 302 ഗ്രാം സ്വർണം എമർജൻസി വിളക്കിനുള്ളിലും മലപ്പുറം സ്വദേശി 17 ലക്ഷം രൂപ വിലവരുന്ന 350 ഗ്രാം സ്വർണം കളിപ്പാട്ടത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. രണ്ട് പേരും സ്വർണം കുറ്റികളായിട്ടാണ് എമർജൻസി വിളക്കിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചിരുന്നത്.
Post Your Comments