ഐസ്‌ലാന്റ്: 700 വർഷങ്ങൾക്കിപ്പുറം പൊട്ടിത്തെറിച്ച ഐസ്‌ലാന്റിലെ ഫാഗ്രദാൾസ്ഫിയാൽ അഗ്നി പർവ്വതത്തിലെ ലാവ പ്രവാഹം നിലയ്ക്കാതെ തുടരുന്നു. മാർച്ചിലാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്ന് മുതൽ ഇവിടെ നിന്നും നിലയ്ക്കാതെ ലാവ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അഗ്‌നിപർവതത്തിൽ നിന്ന് പുറത്തുവരുന്ന ലാവ നേരിട്ട് ലാവാ ട്യൂബിനുള്ളിലൂടെ ഒഴുകി നീങ്ങുകയാണ്. കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ് നിലവിൽ ലാവ പ്രവാഹം.
നത്താഗി താഴ്‌വരയുടെ തെക്കേ അറ്റത്താണ് ലാവ പ്രവാഹം കൂടുതലുള്ളത്. ദിവസങ്ങൾക്ക് മുമ്പ് ഗെലിംഗടലൂരിൽനിന്ന് ഇടുങ്ങിയ താഴ്‌വരയിലൂടെ ലാവ നതാഗിയിലേക്ക് നിറഞ്ഞൊഴുകുകയായിരുന്നു.
നത്താഗക്രിക് മേഖലയിലേക്കുള്ള ലാവാപ്രവാഹത്തിന് കാലതാമസം വരുത്തുവാനും ഒഴുക്കിന്റെ ഗതി മാറ്റുവാനുമായി മതിൽ നിർമിക്കാനാണ് ഗ്രിന്റാവിക് സിവിൽ ഡിഫൻസിന്റെ തീരുമാനം. മാർച്ചിൽ ആരംഭിച്ച ലാവ പ്രവാഹത്തിന്റെ വേഗത്തിൽ മാറ്റമില്ലാത്തത് അധികൃതരിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Post Your Comments