ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക പുനരുജ്ജീവനത്തിന് സഹായകമാകുന്ന ഘടകങ്ങൾ വിശദീകരിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനം കോവിഡ് പ്രതിരോധ വാക്സിനേഷന്റെ വേഗതയെയും നിരക്കിനെയും ആശ്രയിച്ചിരിക്കുമെന്ന് ആർബിഐ വ്യക്തമാക്കി. പ്രതിമാസ ബുള്ളറ്റിനിലാണ് ആർബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Read Also: തീവ്രവാദത്തെ പിഴുതെറിയാന്‍ കൂട്ടായ സഹകരണം ആവശ്യം: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
വാക്സിനേഷന്റെ വേഗതയും നിരക്കുമാകും പുനരുജ്ജീവനത്തിന്റെ പാതയെ രൂപപ്പെടുത്തുകയെന്നും മഹാമാരിയുടെ പിടിയിൽനിന്ന് തിരികെ വരാനുള്ള ശേഷിയും അടിസ്ഥാനഘടകങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുണ്ടെന്നും ആർബിഐ വിശദീകരിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തോട് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ വിലയിരുത്തൽ പ്രകാരം, രണ്ടാം തരംഗം കൂടുതലായും ബാധിച്ചത് ആഭ്യന്തര ആവശ്യകതയെയാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.
വൈറസിന് ഒപ്പം ജീവിക്കാൻ നാം പഠിച്ചേ മതിയാകൂ. വാക്‌സിനുകൾക്ക് തനിയെ കോവിഡ് വൈറസിനെ തുടച്ചു നീക്കാൻ കഴിയില്ലെന്നും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രതിമാസ ബുള്ളറ്റിനിൽ പറയുന്നു.
Post Your Comments