വടക്കഞ്ചേരി: സംസ്ഥാനത്ത് സിമെന്റ് വില കുത്തനെ ഉയർന്നതോടെ നിർമ്മാണമേഖലകളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ലോക്ഡൗണിന്റെ മറവിലാണ് സിമന്റ് വില കുതിച്ചുയരുന്നത്. വില നിയന്ത്രിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാനായിട്ടില്ല. ഒരു ചാക്ക് സിമന്റിന് 360 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
Also Read:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടികൂടിയത് 76 ലക്ഷം രൂപയുടെ സ്വർണം
തമിഴ്നാട്ടില്‍ 350 രൂപയാണ് ഒരു ചാക്ക് സിമെന്റിന്റെ വില. ഇവിടെയെത്തുമ്പോൾ 478 രൂപയാണ് ഈടാക്കുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം 240 കോടി പാക്കറ്റ് സിമെന്റ് ആണ് ആവശ്യമുള്ളത്. പൊതുമേഖല സ്ഥാപനമായ മലബാര്‍ സിമന്റിന് ചേര്‍ത്തലയില്‍ പള്ളിപ്പുറത്തും പാലക്കാട് വാളയാറിലും ഫാക്ടറികള്‍ ഉണ്ടെങ്കിലും മൊത്തം ഉപയോഗത്തിന്റെ അഞ്ച് ശതമാനം മാത്രമെ ഉല്പ്പാദിക്കുന്നുള്ളൂ. സ്വകാര്യ മേഖലയില്‍ പാലക്കാട് ഒരു സ്ഥാപനം മാത്രമാണുള്ളത്.
എന്നാല്‍, സംസ്ഥാനത്ത് വ്യാപാരികൾ 478 രൂപ വരെ ഈടാക്കുന്നതായായി പരാതി ഉയർന്നിട്ടുണ്ട്. 2011 മുതല്‍ കമ്പനികള്‍ കേരളത്തില്‍ മാത്രമായി നൂറ് രൂപ അധിക ബില്ലടിച്ചാണ് അമിത വില ഈടാക്കുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ 28 ശതമാനം ജി.എസ്.ടി കൂടി നല്‍കേണ്ട സ്ഥിതിയാണ്.
തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള സ്വകാര്യ കമ്പനികളുടെ സിമന്റുകളാണ് വിപണിയില്‍ എത്തുന്നത്. ഇവര്‍ തോന്നിയ പോലെ വില ഈടാക്കുന്നതായാണ് പരാതി. മറ്റ് സംസ്ഥാനങ്ങളില്‍ വില നിയന്ത്രിക്കാന്‍ റെഗുലേറ്ററി ബോര്‍ഡ് നിലവിലുണ്ട്.
കേരളത്തില്‍ വില നിയന്ത്രിക്കാന്‍ ഈ മേഖലയിലെ പൊതു പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി റെഗുലേറ്ററി ബോര്‍ഡ് രൂപീകരിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതിനാല്‍ നിര്‍മാണമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലൈഫ് ഭവന പദ്ധതികളുടെ പണിയും പാതിവഴിയിലായിരിക്കുന്നു.
Post Your Comments