Latest NewsNewsGulfOman

ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ റിപ്പോര്‍ട്ട് ചെയ്തു

 

മസ്‌ക്കറ്റ് : ഒമാനില്‍ ‘ബ്ലാക്ക് ഫംഗസ്’ സ്ഥിരീകരിച്ചു.രാജ്യത്ത് മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ സ്രവപരിശോധനയില്‍ ബ്ലാക്ക് ഫംഗസ് പിടിപെട്ടതായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രലായതിന്റെ പ്രസ്താവനയില്‍ പറയുന്നു.

Read Also : ഗല്‍വാന്‍ താഴ്വരയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദവ് അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യത്തിന്‍റെ വീഡിയോ ഗാനം

ആന്റിഫംഗലുകള്‍ ഉപയോഗിച്ചാണ് പൊതുവേ മ്യൂക്കര്‍മൈക്കോസിസിന് ചികില്‍സ നല്‍കുക. ഗുരുതരാവസ്ഥ ആണെങ്കില്‍ സര്‍ജറി വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രമേഹ രോഗമുള്ളവര്‍ കോവിഡ് മുക്തി നേടിയ ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കണം. സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണം. സ്റ്റിറോയിഡുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നവര്‍ കൃത്യമായ അളവിലും ഇടവേളകളിലും ഉപയോഗിക്കണം. ഓക്‌സിജന്‍ ചികിത്സാ സമയത്ത് ഹ്യുമിഡിഫയറില്‍ സ്റ്റെറിലൈസ് ചെയ്ത വെള്ളം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ തേച്ച് കുളിക്കുന്നതുള്‍പ്പെടെയുള്ള വ്യക്തി ശുചിത്വം പാലിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button