ഡൽഹി: കോവിഡ് പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് വന്നതായി കണക്കുകൾ. പ്രതിവാര തൊഴിൽ ഇല്ലായ്മ നിരക്ക് 10 ശതമാനമായിരുന്നത് 8.7 ശതമാനമായിട്ടാണ് കുറഞ്ഞത്. സെന്റർ ഫോർ മോണിറ്ററിങ് ഇക്കോണമിയുടെ കണക്ക് പ്രകാരം ജൂൺ 13 ന് അവസാനിച്ച ആഴ്ചയിൽ നഗര മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ആയിട്ടാണ് കുറഞ്ഞത്.
കോവിഡ് രൂക്ഷമായിരുന്ന മെയ് മാസത്തിന്റെ തുടക്കത്തിൽ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനം ആയിരുന്നു. എന്നാൽ മാസം അവസാനത്തോട് അടുത്തപ്പോൾ തൊഴിൽ ഇല്ലായ്മ 18 ശതമാനത്തിൽ എത്തി. എന്നാൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളുമായി താരതമ്യം ചെയുമ്പോൾ തൊഴിൽ ഇല്ലായ്മ നിരക്ക് ഉയർന്ന് തന്നെയാണ് ഇരിക്കുന്നതെന്നും, ഇതിന് കോവിഡ് പ്രതിസന്ധി കാരണമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Post Your Comments