കൊച്ചി : ലൈംഗിക പീഡനാരോപണം നേരിടുന്ന റാപ്പര്‍ വേടനെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട നടൻ ഹരീഷ് പേരടിയ്ക്ക് നേരെ വിമർശനം. റേപ്പിനെയും ലൈംഗികാതിക്രമങ്ങളെയും എങ്ങനെയാണ് ഇത്രയും നിസ്സാരവത്കരിക്കാന്‍ കഴിയുന്നതെന്നും ലിംഗാധിഷ്ഠിതമായ അധികാരത്തില്‍ നിന്നുകൊണ്ടാണ് നടന്‍ ഇത്തരത്തിലെ അഭിപ്രായം പറയുന്നതെന്നു നിധിൻ എന്ന യുവാവ് കുറിക്കുന്നു.
‘മൂവീ സ്ട്രീറ്റ്’ എന്ന സിനിമാസ്വാദകരുടെ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നിധിന്‍ വിഎന്‍ ഹരീഷിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്.
ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മധുവും ‘കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന’ വേടനും പട്ടിണിയുടെ ഇരകളാണെന്നായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഇതിനെതിരെയാണ് നിധിന്റെ പോസ്റ്റ്
നിധിന്‍ വി എന്നിന്റെ കുറിപ്പ് ചുവടെ:
‘എന്തൊരു വൃത്തികേടാണിത്! നിങ്ങള്‍ക്കെങ്ങനെയാണ് ലൈംഗികാതിക്രമങ്ങളെ ഇങ്ങനെ നിസ്സാരവല്‍കരിക്കാനാവുന്നത്?
താനെന്ത് മനുഷ്യനാടോ? Rape -പോലും നിസ്സാരവല്‍കരിച്ച്, റെയ്പിസ്റ്റിനെ മധുവുമായി താരതമ്യപ്പെടുത്തുന്നു. രണ്ടും ഒരേപോലെയെന്ന് Normalise ചെയ്യുന്നു.
ലിംഗാധിഷ്ഠിതമായ അധികാരത്തില്‍ നിന്നു കൊണ്ട് തന്നെയാണ് നിങ്ങളിത് പറയുന്നത്. Survivors ആയ സ്ത്രീകളെ മറന്ന് ഇത്തരം ഐക്യപ്പെടലുകള്‍ അശ്ലീലമാണ്.
NB: മറ്റ് മനുഷ്യരെ, അവരുടെ ഇടങ്ങളെ അംഗീകരിക്കാത്ത മനുഷ്യരോടു തന്നെയാണ് സംസാരിക്കുന്നതെന്നറിയാം, മാറ്റം എളുപ്പം സാധ്യമാകില്ലെന്നും. നിങ്ങളുടെ അധികാരബോധങ്ങളോട് നിരന്തരം കലഹിക്കും.’
Post Your Comments