COVID 19KeralaLatest NewsNews

ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : ആര്‍ ടി പി സി ആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഏപ്രില്‍ 30നാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച്‌ 500 രൂപയാക്കി ഉത്തരവിറക്കിയത്.

Read Also : ജിംനേഷ്യം അടച്ചതോടെ ചാരായം വാറ്റ് തുടങ്ങി : മുന്‍ മിസ്റ്റര്‍ കോട്ടയം അറസ്റ്റിൽ  

എന്നാല്‍ ആര്‍ ടി പി സി ആര്‍ നിരക്കടക്കം ഡ്രഗ്‌സ് കണ്‍ട്രോള്‍ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്നും ലാബുടമകള്‍ ഹൈക്കോടതിയെ അറിയിച്ചു.

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ലാബ് ഉടമകള്‍ വാദിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം.

ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് സർക്കാർ നിരക്ക് പ്രഖ്യാപിച്ചത്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ സി എം ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുവാന്‍ പാടുള്ളൂ. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് എല്ലാ കൊവിഡ് പരിശോധനകളും നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button