പത്തനംതിട്ട: കോന്നി വനമേഖലയിൽ നിന്നും വന്‍ സ്‌ഫോടകശേഖരം കണ്ടെത്തി. കോന്നി കൊക്കാത്തോട് നിന്നും 90 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെടുക്കുകയായിരുന്നു.
കൊക്കാത്തോട് വയക്കര ഭാഗത്ത് വനപ്രദേശത്തോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചു. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യങ്ങളിൽ എത്തിയവരെക്കുറിച്ച് പോലീസ് അന്വേക്ഷണം ആരംഭിച്ചു.
മണാലി വഴി ലഡാക്കിലേയ്ക്ക് പോകാന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
അതേസമയം, പത്തനാപുരത്ത് പാടം വനമേഖലയില്‍ നിന്നും കഴിഞ്ഞദിവസം വനംവകുപ്പ് നടത്തിയ പരിശോധനയ്ക്കിടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍ എന്നിവ അടക്കമുള്ള സ്‌ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് വിശദമായ അന്വേഷണം നടത്തും.
രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തമിഴ്‌നാട് ക്യു ബ്രാഞ്ച് എത്തിയത് അറിഞ്ഞ് പത്താനാപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വന്ന് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ മാസങ്ങളോളം അനങ്ങിയില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോന്നിയിലും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
Post Your Comments