ഷിംല: കോവിഡ് വ്യാപനത്തില്‍ അയവ് വന്നതോടെ വിനോദ സഞ്ചാര മേഖലകള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയ്ക്ക് ഇനി ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് സംസ്ഥാന മന്ത്രിസഭ ഇത്തരമൊരു തീരുമാനമെടുത്തത്.
സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര മേഖലയാണ് മണാലി. അതിനാല്‍ തന്നെ മണാലി, ഷിംല, സ്പിതി വാലി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. എന്നാല്‍, മണാലി വഴി ലഡാക്കിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 96 മണിക്കൂറിനുള്ളില്‍ ലഭിച്ച ഫലമാണ് കയ്യില്‍ കരുതേണ്ടത്. ഇതിന് പുറമെ അതിര്‍ത്തിയില്‍ ആന്റിജന്‍ പരിശോധനയും ഉണ്ടാകും.
ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാരികള്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹോട്ടലുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 50 ശതമാനം യാത്രക്കാരുമായി അന്തര്‍സംസ്ഥാന പൊതുഗതാഗതവും അനുവദിക്കാന്‍ തീരുമാനമായി. നാട്ടുകാരുടെയും സഞ്ചാരികളുടെയും യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
Post Your Comments