തിരുവനന്തപുരം: ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബി.ജെ.പിയെ അമര്‍ച്ച ചെയ്യാനായി ശ്രമിക്കുകയാണെന്ന് ആരോപണവുമായി ബി.ജെ.പി നേതാവ് വി.വി. രാജേഷ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ ബി.ജെ.പിക്കെതിരെ സി.പി.എം നിരന്തരം ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം ‘വണ്‍ ഇന്ത്യ’യോട് വ്യക്തമാക്കി. ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യലിനെന്ന പേരില്‍ വിളിച്ചു വരുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വി.വി. രാജേഷ് ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നും, പണം കൊടുത്തയാളുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചതോടെ പിണറായി വിജയന്റെ എല്ലാ കള്ളക്കളികളും പൊളിഞ്ഞു വീഴുകയാണെന്നും വി.വി. രാജേഷ് പറഞ്ഞു. കൊടകര കേസില്‍ 80 ശതമാനത്തോളം പ്രതികളും ഇടത് പശ്ചാത്തലമുള്ളവരാണെന്നും സി.പി.എം അനുകൂല പൊലീസ് ഉദ്യോഗസ്ഥന്മാരെ രംഗത്തിറക്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments