Latest NewsKeralaNews

വിവാഹ-മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കുന്ന ആളുകളുടെ എണ്ണം നിശ്ചയിച്ച് സര്‍ക്കാര്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 16 അര്‍ദ്ധ രാത്രി മുതല്‍ ലോക്ക്ഡൗണ്‍ ലഘൂകരണം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങളാണ് ഇനിയുണ്ടാവുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനം പൂര്‍ണമായും ലോക്ക്ഡൗണിലായിരിക്കും. ജൂണ്‍ 17 മുതല്‍ മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിക്കും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ 20പേര്‍ മാത്രം. ആള്‍ക്കൂട്ടങ്ങളും പൊതുപരിപാടികളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also : മാസ്കോ സാമൂഹിക അകലമോ ഇല്ല: ലോകത്തെ ഞെട്ടിച്ച് വുഹാനിലെ പതിനായിരങ്ങൾ ഒത്തുകൂടിയ ചടങ്ങ്

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. പാഴ്സല്‍ നല്‍കാന്‍ മാത്രം അനുമതി. വിനോദസഞ്ചാര മേഖല പ്രവര്‍ത്തിക്കില്ല. മാളുകള്‍ പ്രവര്‍ത്തിക്കില്ല. പൊതുപരീക്ഷകള്‍ നടത്താം. സ്വകാര്യ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം.

ജനങ്ങളുടെ സഹകരണം ഉള്ളതു കൊണ്ട് രണ്ടാം തരംഗം കൂടുതല്‍ അപകടമില്ലാതെ ഒഴിവാക്കാനായതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button