ബ്രസീലിയ: കോപ അമേരിക്ക ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അർജന്റീനയും ചിലിയും സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിൽ അർജന്റീന മുന്നിലെത്തിയെങ്കിലും 57-ാം മിനിറ്റിൽ മരിയോ വർഗാസിലൂടെ ചിലി ഒപ്പമെത്തുകയായിരുന്നു. നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ച അർജന്റീനയ്ക്ക് മത്സരത്തിൽ മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
4-3-3 ഫോർമേഷനിൽ കളിതുടങ്ങിയ അർജന്റീന ആദ്യ പകുതിയിൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിൽ നിന്നെങ്കിലും ലൗട്ടരോ മാർട്ടിനെസ് ഒന്നിലേറെ അവസരങ്ങൾ പാഴാക്കി. മത്സരത്തിന്റെ 33-ാം മിനിറ്റിൽ ചിലി ബോക്സിനു തൊട്ടു പുറത്തു ലഭിച്ച ഫ്രീ കിക്ക് ലയണൽ മെസ്സി മനോഹരമായി പന്ത് വലയിലെത്തിച്ചതോടെ അർജന്റീന ലീഡ് നേടി.
Read Also:- ‘ചെരാതുകൾ’ 17 മുതൽ പ്രദർശനത്തിനെത്തും
രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന സമ്മർദ്ദം ചെലുത്തി കളിച്ചെങ്കിലും 57-ാം മിനിറ്റിൽ പെനാൽട്ടി വഴങ്ങിയത് തിരിച്ചടിയായി. വിദാൽ എടുത്ത പെനാൽട്ടി കിക്ക് അർജന്റീന കീപ്പർ മർട്ടിനസ് തടഞ്ഞെങ്കിലും ക്രോസ് ബാറിൽ തട്ടി ഉയർന്ന പന്ത് വർഗാസ് വലയിൽ എത്തിച്ചു.
Post Your Comments