CinemaMollywoodLatest NewsNews

‘ചെരാതുകൾ’ 17 മുതൽ പ്രദർശനത്തിനെത്തും

കൊച്ചി: ആറ് കഥകളുമായി എത്തുന്ന ‘ചെരാതുകൾ’ ആന്തോളജി സിനിമ ജൂൺ 17ന് പ്രമുഖ ഒടിടി ഫ്ലാറ്റ് ഫോമുകളിൽ പ്രദർശനത്തിനെത്തും. ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കുന്നത്.

മറീന മൈക്കിൾ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവാജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.

നേരത്തെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന്റെ പോസ്റ്ററിൽ ആറ് പ്രധാനപ്പെട്ട സ്ത്രീ കഥാപാത്രങ്ങളാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിരുന്നു. വിധുപ്രതാപ്, നിത്യ മാമ്മൻ എന്നിവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Read Also:- ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാമത്

ജോസ്കുട്ടി ഉൾപ്പെടെ ആറു ഛായാഗ്രഹകരും, സി. ആർ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് അടങ്ങുന്ന ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു.

shortlink

Post Your Comments


Back to top button