കൊല്ലം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഭീകരവാദ ബന്ധം അന്വേഷിക്കുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇന്നലെയും ഇന്നുമായി കലഞ്ഞൂർ പാടം വന മേഖലയിൽ വ്യാപകമായി പരിശോധനയാണ് പോലീസും വനം വകുപ്പും സംയുക്തമായി നടത്തുന്നത്.
സംഭവത്തിൽ ഭീകരവാദ ബന്ധമുള്ളതിനാൽ എ റ്റിഎസ്സ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എ ടി സി ലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തമിഴ്‌നാട് ക്യു ബ്രാഞ്ച് എത്തിയത് അറിഞ്ഞ് പത്താനാപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വന്ന് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ മാസങ്ങളോളം അനങ്ങിയില്ല. സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ ക്യൂ ബ്രാഞ്ചും വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
യുപിയിൽ പിടിയിലായ മലയാളി ഭീകരർ നൽകിയ മൊഴിയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഈ പ്രദേശം കേന്ദ്രീകരിച്ച് ഭീകരർ പരിശീലനം നടത്തിയതിന് വിവരങ്ങൾ ലഭിച്ചിരുന്നു ഇതിൻറെ അടിസ്ഥാനത്തിലാണ് വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് ജാലിറ്റിൻസ്റ്റിക്കുകളും, ഡിക്ക്ട്ണേറ്ററുകളുമടങ്ങുന്ന സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
ദക്ഷിണമേഖല റെയിഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും കൂടുതലൊന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാൻ കഴിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
Post Your Comments