Latest NewsKeralaIndia

പാടത്ത് ക്യാമ്പ് നടന്നത് ജനുവരി 21ന് എന്ന് സൂചന: പത്തനാപുരത്തു തീവ്രവാദികൾ ലക്‌ഷ്യം വെച്ചത് പ്രധാനമന്ത്രിയെയോ?

നരേന്ദ്ര മോദി തിരഞ്ഞെടുപ് റാലിയില്‍ പങ്കെടുത്ത് സംസാരിച്ച വേദിയില്‍ നിന്നും 20 കിലോമീറ്ററില്‍ താഴെ മാത്രമാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തേക്ക് ഉള്ളത്.

കൊല്ലം: പത്തനാപുരത്ത് ക്യാമ്പ് ചെയ്ത തീവ്രവാദികള്‍ ലക്ഷ്യം വച്ചത് പ്രധാനമന്ത്രിയെ ആണോ എന്ന സംശയവുമായി ബിജെപി. കാരണം പത്തനാപുരം കലഞ്ഞൂരിനടുത് പാടത്ത് കശുമാവിന്‍ തോട്ടത്തിലും കോന്നിയിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവം ആണ് . അതിലും ഗൗരവമായി കാണേണ്ടത് രണ്ടുമാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ് റാലിയില്‍ പങ്കെടുത്ത് സംസാരിച്ച വേദിയില്‍ നിന്നും 20 കിലോമീറ്ററില്‍ താഴെ മാത്രമാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത സ്ഥലത്തേക്ക് ഉള്ളത്.

കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ അതികം കാലപ്പഴക്കമുള്ളതല്ല എന്ന പൊലീസിന്റെ കണ്ടെത്തലും ഈ സംഭവത്തില്‍ കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. നിലവില്‍ കേരളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഇവര്‍ ലക്ഷ്യമിട്ടുവെന്നതിന് തെളിവൊന്നുമില്ല. എന്നാൽ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ തീവ്രവാദികള്‍ ഉപേക്ഷിച്ചതാണ് സ്‌ഫോടകവസ്തുക്കള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലയാളികളായ തീവ്രവാദികളും ഇതില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി വൃത്തങ്ങളുടെ സംശയം.

ഇത്തരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ സമഗ്ര അന്വേഷണം നടത്തണം എന്നും കേരള പൊലീസിന്റെ കയ്യില്‍നിന്നും സുരക്ഷാവീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണം എന്നും എ എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേരള പൊലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപെട്ടുണ്ടായ വന്‍ സുരക്ഷാവീഴ്ച തന്നെ ആണ് ഈ സംഭവം എന്ന കാര്യത്തില്‍ സംശയം ഇല്ലെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ പറയുന്നു.

കൊല്ലം- പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി വനമേഖലയില്‍പ്പെടുന്ന തട്ടാക്കുടിയില്‍ ജനുവരി 21-ന് വാഗമണ്‍ തീവ്രവാദ ക്യാമ്പിന്റെ മാതൃകയില്‍ ആയുധപരിശീലനം നടന്നതായാണ് അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button