KeralaMollywoodLatest NewsNewsEntertainment

പകൽ മുഴുവനുള്ള പട്ടിപ്പണിക്ക് ശേഷമുള്ള ഒരുമണിക്കൂർ ഒന്ന് ഊരകുത്തുന്നതിനോടുള്ള ‘അയ്യേ’ പുച്ഛം: കുറിപ്പ് വൈറൽ

ഒറ്റയാൾപ്പട്ടാളമായി നിന്നിട്ടും തെന്നി വീഴുന്നത് അതൊന്നും തൊലിയിൽ പോലും തൊടാത്തകൊണ്ടും

കൊച്ചി : നടി പാർവതിയുടെ ഇരട്ടത്താപ്പ് നയത്തിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് ശ്രദ്ധനേടുന്നു. മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെയും നടി പാർവതിയുടെയും രണ്ടു പരിപാടികളിലെ ഭാഗങ്ങളെ താരതമ്യം ചെയ്തു കൊണ്ട് അസീബ് എഴുതിയ കുറിപ്പിൽ നടിയുടെ ഐഡിയോളജിക്കൽ ഡെപ്ത്തിനെ പരിഹസിക്കുന്നത്.

കുറിപ്പ് പൂർണ്ണ രൂപം

രണ്ട് രംഗങ്ങളുണ്ട്. ഐഡിയോളജിക്കൽ ഡെപ്ത്തെന്താണെന്ന് ചോദിച്ചാൽ ചൂണ്ടിക്കാണിക്കാവുന്നത്. മഴവിൽ മനോരമയുടെ ഒരു പ്രോഗ്രാമിൽ പാർവ്വതി തിരുവോത്തിനെ ഹോട്ട് സീറ്റിലിരുത്തി റിമി ടോമി ‘കണ്ണീർ സീരിയൽ കാണുമോ?’ എന്ന് ചോദിക്കുന്നുണ്ട്. ഈ ഭൂമുഖത്തൊള്ള സകല പരിഹാസവും മുഖത്ത് കേറ്റി, തീട്ടത്തിൽ ചവിട്ടിയ പോലെ ചിറി കോട്ടി, കണ്ണീരൊലിപ്പിക്കുന്ന ആക്ഷൻ കാണിച്ച് നോ കാർഡ് പൊക്കുകയും അങ്ങനൊരു ‘വല്ല്യ’ പൊസിഷൻ എടുത്തതിന് ഓഡിയൻസിനോട് തനിക്കായി കയ്യടിക്കാനും പാർവ്വതി പറയുന്നത്, ഒന്ന്.

read also: വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി: അപേക്ഷകൾ റദ്ദാക്കി ഇന്ത്യ

ചാനലിലെ പ്രൈം ടൈം കോവിഡ് ചർച്ചക്കിടയിൽ തുന്നൽ ടീച്ചറാണെന്ന അധിക്ഷേപത്തിന് ബി ജെ പി നേതാവിനോട്, ‘അങ്ങനെയങ്ങ് അണ്ടറെസ്റ്റിമേറ്റ് ചെയ്യാതെ ഗോപാലകൃഷ്ണാ, തുന്നൽ ടീച്ചറെന്താ ടീച്ചറല്ലേ’ എന്ന് ശൈലജ ടീച്ചർ പറയുന്നത്, രണ്ട്.

സ്വന്തം പ്രൊഫഷന്റെ അതേ ടാഗിൽ പണിയെടുക്കുന്നവരോട്, അതിനേക്കാൾ കുറഞ്ഞ വേതനവും സോഷ്യൽ സ്റ്റാറ്റസുമുള്ളവരോട്, ആ ഇൻഡസ്ട്രിയോട്, അപ്പർക്ലാസിന്റെ, അവർ സെറ്റ് ചെയ്യുന്ന സിനിമാ-വെസ്റ്റേൺ സീരീസ് എന്റർടൈന്മെന്റ് വാല്യു ഇല്ലാത്ത ഒരു പ്രോഡ്കടിന്റെ ഓഡിയൻസായ വീട്ടിലിരിക്കുന്ന പെണ്ണുങ്ങളോട്, അങ്ങനെയാ സീരിയൽ കാണാൻ ഇതേ പാർവ്വതി വിമർശിക്കുന്ന പാട്രിയാർക്കി വിധിച്ചവരോട്, ആണുങ്ങളുടേത് പോലൊരു സ്വതന്ത്ര ലോകത്തേക്കോ, കെട്ടിന് മുന്നോ ശേഷമോ സ്വന്തം ഇഷ്ടത്തിന് കൊട്ടകയിലേക്കോ പോകാൻ കഴിയാത്തവരുടെ, പകൽ മുഴുവനുള്ള പട്ടിപ്പണിക്ക് ശേഷമുള്ള ഒരുമണിക്കൂർ ഒന്ന് ഊരകുത്തുന്നതിനോടുള്ള ‘അയ്യേ’ പുച്ഛമാണ് ഒന്നാമത്തെ സ്പെസിമെൻ.

ന്യൂസ് ഡിബേറ്റിലിരിക്കുമ്പോ, തന്നെ പ്രതിസന്ധിയിലാക്കാൻ, കഴിവില്ലാത്തവളെന്ന് ചാപ്പകുത്താൻ ഉപയോഗിച്ചയാ ടാഗിനെ തള്ളാതെ, താൻ ഫിസിക്സ് ടീച്ചറാണെന്ന് പറയാതെ, അവരുടെ അഭിമാനം ഉയർത്തിപ്പിടിച്ച്, വൈകാരികാവസ്ഥയിലും, രണ്ടാമതൊന്നാലോചിക്കാതെ പ്രതികരിക്കുന്ന ക്ലാരിറ്റിയാണ് രണ്ടാമത്തെ സ്പെസിമെൻ.
ഒന്നാമത്തെ സ്പെസിമെനെ ആഘോഷിക്കുന്ന ഇൻസ്റ്റഗ്രാം ആക്ടിവിസ്റ്റുകളും ആ സ്പെസിമെൻ തന്നെയും ശൈലജ ടീച്ചർക്കിടുന്ന ടാഗ് ‘ചങ്ങലക്കിട്ടവൾ’ എന്നാണ്.
കറക്കിക്കുത്ത് പോലെ നിലപാടിനേക്കാൽ കൂടുതൽ തവണ വെളിവുകേട് കൊണ്ട് ഞെട്ടിക്കുന്ന ആദ്യ സ്പെസിമെനിൽ പെട്ടവർക്കില്ലാത്തതും രണ്ടാമത്തെ സ്പെസിമെനിൽപെട്ടവർക്ക് അത്യാവശ്യമുള്ളതുമായ ആ സാധനമാണ് ഐഡിയോളജിക്കൽ ഡെപ്ത്‌. അതിനെയുണ്ടാക്കിയെടുക്കുന്ന ബേസിക്സാണ് ക്ലാസ്‌ കോൺഷ്യസ്നെസ്, ഡയലക്ടിക്സ്, ചരിത്രബോധം എന്നിവ.

രണ്ടാമത്തെ കൂട്ടർ സംഘടിത രാഷ്ട്രീയത്തിൽ വിശ്വസിച്ച് അവർക്കൊപ്പം ചേർന്ന് നിൽക്കുന്നത് ഈ പറഞ്ഞതുള്ളിൽ പേറുന്നതുകൊണ്ടാണ്. മറ്റവരിങ്ങനെ ഒറ്റയാൾപ്പട്ടാളമായി നിന്നിട്ടും തെന്നി വീഴുന്നത് അതൊന്നും തൊലിയിൽ പോലും തൊടാത്തകൊണ്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button