Latest NewsKeralaNews

ഇന്ധനവില വര്‍ധനവിനെതിരെ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധം : ആഹ്വാനവുമായി ട്രേഡ് യൂണിയന്‍ സംയുക്ത സമിതി

തിരുവനന്തപുരം : ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കണമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി. ജൂണ്‍ 21ന് പകല്‍ 15 മിനുറ്റ് വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കുമെന്നും പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കിയെന്നും എളമരം കരീം അറിയിച്ചു.

Read Also : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം 

‘കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന സർക്കാർ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ഈ പകല്‍കൊള്ള’, സമിതി വ്യക്തമാക്കി.

സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗം അഭ്യര്‍ഥിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന ട്രേഡ് യൂണിയന്‍ സംസ്ഥാന സംയുക്ത യോഗത്തില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button