Latest NewsKeralaNews

കൊല്ലത്ത് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു

രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്

കൊല്ലം: പ്രാക്കുളത്ത് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. സന്തോഷ്(48), റംല(40), അയല്‍വാസിയായ ശ്യാം കുമാര്‍ (35) എന്നിവരാണ് മരിച്ചത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്.

Also Read: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി : ബിജപിക്കെതിരെ പുതിയ നീക്കവുമായി മമത

വീട്ടിലെ ഇലക്ട്രോണിക് ഉപകരണം നന്നാക്കാനുള്ള ശ്രമത്തിനിടെ റംലയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. റംലയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സന്തോഷിനും ഷോക്കേറ്റു. ബഹളം കേട്ട് ഇരുവരെയും രക്ഷിക്കാനെത്തിയപ്പോഴാണ് അയല്‍വാസിയായ ശ്യാം കുമാറിന് ഷോക്കേറ്റത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അതേസമയം, ഏത് ഉപകരണം നന്നാക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. ഓട്ടോ ഡ്രൈവറാണ് സന്തോഷ്. സന്തോഷിന്റെയും റംലയുടെയും മൃതദേഹങ്ങള്‍ മാതാ ആശുപത്രിയിലേയ്ക്കും ശ്യാം കുമാറിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്കും മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button