KeralaLatest NewsNewsIndia

രാമക്ഷേത്ര നിർമാണം: ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ

വസ്തു കച്ചവടക്കാർ 2 കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം 18 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം

ഡൽഹി: രാമക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ. സ്വകാര്യ വ്യക്തിയിൽനിന്ന് രണ്ട് വസ്തു കച്ചവടക്കാർ 2 കോടി രൂപയ്ക്കു വാങ്ങിയ സ്ഥലം 18 കോടി രൂപയ്ക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം. സമാജ്‌വാദി പാർട്ടി ആം ആദ്മി എന്നിവരാണ് ആരോപണമുന്നയിച്ചത്.

നിമിഷങ്ങൾക്കുള്ളിൽ വസ്തുവില 2 കോടിയിൽ നിന്ന് 18 കോടിയായി ഉയർന്നുവെന്നും ഇതിൽ തീർച്ചയായും കൊള്ള നടന്നിട്ടുണ്ടെന്നും മുൻ സമാജ്‌വാദി പാർട്ടി എം‌.എൽ‌.എ പവൻ പാണ്ഡെ ആരോപിച്ചു. രണ്ട് ഇടപാടുകളുടെയും സ്റ്റാംപ് ഡ്യൂട്ടി പേപ്പറുകളും സാക്ഷികളും സമാനമായിരുന്നെന്നും പവന്‍ പാണ്ഡെ പറഞ്ഞു. ഇക്കാര്യം സി.ബി.ഐ. അന്വേഷിക്കണമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് തേജ് നാരായൺ പാണ്ഡെ ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങൾ ട്രസ്റ്റ് അധികൃതർ നിഷേധിച്ചിട്ടുണ്ട്. രാമക്ഷേത്ര നിർമാണത്തിനായി 2020 ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് രൂപവത്‌കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button