ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അന്യഭാഷാ തൊഴിലാളികളടക്കമുള്ളവർക്ക് ഗുണകരമാകുന്ന പദ്ധതിയാണിതെന്നും സർക്കാർ വ്യക്തമാക്കി.
Read Also: വാക്ക് തർക്കം : ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി സ്വകാര്യഭാഗം പാചകം ചെയ്ത് യുവതി
രാജ്യത്തെ പൗരന്മാർക്ക് ഏത് സംസ്ഥാനത്ത് പോയാലും സ്വന്തം റേഷൻ കാർഡ് ഉപയോഗിച്ച് റേഷൻ വാങ്ങാമെന്നാണ് ഈ പദ്ധതിയുടെ സുപ്രധാന നേട്ടം. എല്ലായിടത്തും വിരലടയാളം പതിച്ച് തന്നെ കാർഡുടമയെ തിരിച്ചറിയാം. പദ്ധതിയിലൂടെ ഇന്ത്യയിലെല്ലായിടത്തും ഒരേ സർവ്വറിൽ നിന്നും വിവരം കൈമാറപ്പെടുമെന്നും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു.
കോവിഡ് വൈറസ് വ്യാപന സമയത്ത് മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്കും ജോലി ഇല്ലാത്തവർക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്തുന്ന സംവിധാനങ്ങളെ കുറിച്ചാണ് കേന്ദ്രത്തോട് സുപ്രീം കോടതി ചോദിച്ചത്. ആകെ 69 കോടി ദരിദ്രരേഖയ്ക്ക് താഴെയുള്ളവരുടെ ഭക്ഷധാന്യ ലഭ്യത കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.
Post Your Comments