Latest NewsIndiaNews

കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു: സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ

ഇന്നത്തെ തലമുറയിൽ ഇത്തരം കേക്കുകളുടെ ഉപയോഗം വർധിച്ചതോടെ​ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു

മുംബൈ : രാജ്യത്ത് ആദ്യമായി കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു.
മലാഡിലെ ബേക്കറിയില്‍ നിന്നാണ് കഞ്ചാവ് ചേർത്ത കേക്കുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു സ്​ത്രീ ഉൾപ്പെടെ മൂന്നുപേരെ നർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറസ്​റ്റ്​ ചെയ്​തു

ഇന്നത്തെ തലമുറയിൽ ഇത്തരം കേക്കുകളുടെ ഉപയോഗം വർധിച്ചതോടെ​ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു . പിന്നാലെ എന്‍.സി.ബിയുടെ സോണല്‍ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലാഡിലെ ബേക്കറിയില്‍ ശനിയാഴ്ച രാത്രി വൈകി റെയ്ഡ് നടത്തിയത്.

Read Also  :  കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ

കഞ്ചാവ്​ ചേർത്താണ്​ കേക്കുകൾ തയാറാക്കിയിരുന്നത്​. ഭക്ഷ്യയോഗ്യമായ കഞ്ചാവ്​ കേക്ക് നിർമ്മിച്ച​ ഇന്ത്യയിലെ ആദ്യത്തെ കേസാണ് ഇതെന്ന് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.   റെയ്ഡില്‍ 830 ഗ്രാം ഭാരമുള്ള 10 കഞ്ചാവ് അധിഷ്ഠിത ബ്രൗണി കേക്കുകളും 35 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ് ​. കേക്കുകൾ വാങ്ങുന്നവരെ പറ്റിയും​, കേക്കുകൾ നിർമ്മിക്കാനുള്ള ആശയം നൽകിയത് ആരാണെന്നത് സംബന്ധിച്ചും അന്വേഷണം നടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button