Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ

നിയന്ത്രണങ്ങൾ ലംഘിച്ച 2171 പേരെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5277 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2171 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3718 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 7399 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 21 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ‘നിങ്ങളെ ഞങ്ങള്‍ കൊല്ലാന്‍ പോകുകയാണ്’: ഐഎസ് ക്യാമ്പിലെ ഭീകര ദൃശ്യങ്ങള്‍ പങ്കുവെച്ച് ജിതിന്‍ കെ. ജേക്കബ്

തിരുവനന്തപുരം സിറ്റിയിൽ 378 കേസുകൾ രജിസ്റ്റർ ചെയ്തു. 43 പേരാണ് അറസ്റ്റിലായത്. 238 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 1560 കേസുകൾ രജിസ്റ്റർ ചെയ്യുകയും 853 പേർ അറസ്റ്റിലാകുകയും 1336 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,106 കേസുകളും കൊല്ലം സിറ്റിയിൽ 592 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 378, 43, 238
തിരുവനന്തപുരം റൂറൽ -1560, 853, 1336
കൊല്ലം സിറ്റി – 592, 29, 25
കൊല്ലം റൂറൽ – 1106, 76, 162
പത്തനംതിട്ട – 101, 101, 56
ആലപ്പുഴ- 44, 21, 108
കോട്ടയം – 281, 283, 195
ഇടുക്കി – 118, 32, 64

Read Also: വെരിഫിക്കേഷൻ എന്ന പേരിൽ തട്ടിപ്പ്: ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി പോലീസ്

എറണാകുളം സിറ്റി – 240, 140, 199
എറണാകുളം റൂറൽ – 219, 45, 374
തൃശൂർ സിറ്റി – 185, 193, 163
തൃശൂർ റൂറൽ – 40, 41, 250
പാലക്കാട് – 77, 90, 14
മലപ്പുറം – 59, 49, 17
കോഴിക്കോട് സിറ്റി – 43, 0, 32
കോഴിക്കോട് റൂറൽ – 59, 72, 14
വയനാട് – 50, 0, 51
കണ്ണൂർ സിറ്റി – 72, 72, 51
കണ്ണൂർ റൂറൽ – 25, 0, 60
കാസർഗോഡ് – 28, 31, 309

shortlink

Related Articles

Post Your Comments

Related Articles


Back to top button