തിരുവനന്തപുരം : ഇന്ധന വില വര്‍ധനവ് ജീവിത പ്രശ്‌നമെന്ന് നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. പെട്രോൾ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ധനവില വര്‍ധനവിന്റെ വലിയ അംശം പറ്റുന്നത് നികുതിയിനത്തിലൂടെ കേന്ദ്രസര്‍ക്കാരാണ്. കോണ്‍ഗ്രസ് നയിച്ച യു.പി.എ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ പട്ടാപകല്‍ ചൂട്ടുകത്തിച്ച് പ്രതിഷേധിച്ച പാര്‍ട്ടിയാണ് ഇന്ത്യ ഭരിക്കുന്നത്. കാളവണ്ടിയില്‍ യാത്ര ചെയ്ത് ചരിത്രം സൃഷ്ടിച്ച, ജനശ്രദ്ധയാകര്‍ഷിച്ച, രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ബി.ജെ.പിയാണ് ഈ രാജ്യം ഭരിക്കുന്നത്. അന്നത്തെ സാഹചര്യവും ഇന്നത്തെ സാഹചര്യവും താരതമ്യം ചെയ്യാന്‍ മലയാളികള്‍ക്ക് പ്രയാസപ്പെടേണ്ട കാര്യമില്ല’- സുധാകരൻ പറഞ്ഞു.
Read Also :കോവിഡ് മൂന്നാം തരംഗം നേരിടാൻ ആക്ഷൻ പ്ലാൻ: പ്രതിദിന വാക്‌സിനേഷൻ ഉയർത്താനും തീരുമാനം
എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാണ് വില വർധന എന്ന കേന്ദ്ര സർക്കാർ വാദം പച്ച കള്ളമാണ്. ജനവികാരത്തെ അടിച്ചമർത്തി ഫാസിസ്റ്റ് സർക്കാർ ആകുകയാണ് നരേന്ദ്ര മോദി സർക്കാരെന്നും സുധാകരൻ പറഞ്ഞു. വില വർധനവിൽ മോദിയുടെ കൂട്ടുപ്രതിയാണ് പിണറായി വിജയൻ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments