ബെംഗളൂരു : ആരോഗ്യകേന്ദ്രത്തിലെത്തിയ കോവിഡ് വാക്സിന് മോഷ്ടിച്ച് വില്പന നടത്തിയ ആരോഗ്യ പ്രവര്‍ത്തക പിടിയില്‍. നെലമംഗല ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക ഗായത്രിയാണ് അറസ്റ്റിലായത്.
Read Also : ഫോൺ മാറ്റി നൽകിയില്ല : മൊബൈൽ ഷോപ്പ് ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കുത്തിവെപ്പ് കഴിഞ്ഞ് ബാക്കി വരുന്ന വാക്സിന് മറ്റൊരുസ്ഥലത്ത് വെച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഗായത്രിയുടെ രീതി. ഇവര്‍ വാക്സിന് കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വീഡിയോ പുറത്തു വന്നിരുന്നു. തുടർന്ന് വാക്സിനുമായി ഗായത്രിയെ കയ്യോടെ പിടികൂടുകയായിരുന്നു.ഇവരുടെ പക്കല്‍നിന്ന് കോവിഷീല്‍ഡിന്റെ രണ്ട് കുപ്പികള്‍ കണ്ടെടുത്തു.
Post Your Comments