KeralaLatest NewsNews

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കമിതാക്കള്‍ പിടിയില്‍: മോഷണത്തിന്റെ കാരണം കേട്ട് അമ്പരന്ന് പോലീസ്

15 പവനോളം സ്വര്‍ണമാണ് ഇരുവരും പൊട്ടിച്ചെടുത്തത്

തൃശൂര്‍: ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കമിതാക്കള്‍ പിടിയില്‍. തൃശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി മോഷണം നടത്തിയവരാണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആര്‍. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്.

Also Read: നടന്നത് വീരപ്പനെ വെല്ലുന്ന വനം കൊള്ള, നേതൃത്വം നൽകിയത് കൊള്ളക്കാരുടെ ‘ക്യാപ്റ്റൻ’ പിണറായി വിജയൻ: പി.കെ. കൃഷ്ണദാസ്

താണിക്കൂടം മാറ്റാമ്പുറം സ്വദേശി വവ്വാല്‍ എന്നു വിളിക്കുന്ന നിജില്‍ (28), കാമുകിയായ വില്ലടം നെല്ലിക്കാട് സ്വദേശിനി ജ്യോതിഷ (32) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. നിജിലിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കാമുകിയെ കുറിച്ച് വിവരം ലഭിച്ചത്. റോഡിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ നിരീക്ഷിച്ച് മോഷണം നടത്തുകയായിരുന്നു പ്രതികളുടെ രീതി. രണ്ട് പേരും വിവാഹിതരും കുടുംബമുള്ളവരുമാണ്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായതോടെ ആരുമറിയാതെ ഒരുമിച്ച് ജീവിക്കാനുള്ള പണം കണ്ടെത്താനായാണ് മോഷണത്തിന് ഇറങ്ങിയത്.

മോഷണത്തിലൂടെ ലഭിക്കുന്ന പണം ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ലക്ഷങ്ങളുണ്ടാക്കി ഒരുമിച്ച് ജീവിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഓരോ തവണയും ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച പണം നഷ്ടമാകുമ്പോള്‍ ഇവര്‍ വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഷന്‍ കടയില്‍ നിന്ന് മടങ്ങുകയായിരുന്ന 65കാരിയുടെ മാല പൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നിജിലിനെ പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button