Latest NewsNewsIndia

രണ്ട് വയസുകാരിയെ അച്ഛന്‍ 5000 രൂപയ്ക്ക് വിറ്റു

ഭുവനേശ്വര്‍: രണ്ട് വയസുള്ള പെണ്‍കുട്ടിയെ അച്ഛന്‍ പണത്തിന് വേണ്ടി വിറ്റു. 5000 രൂപയ്ക്കാണ് സ്വന്തം മകളെ അച്ഛന്‍ മറ്റൊരാള്‍ക്ക് വിറ്റത്. ഒഡീഷയിലെ ജാജ്പുര്‍ ജില്ലയിലാണ് സംഭവം.

Also Read: വാര്‍ത്തകളില്‍ ഇടം പിടിച്ച് ഐ.എസ് , ഭീകരര്‍ കൊന്നു തള്ളിയ 12,000 പേരില്‍ 123 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് രമേശ് എന്നയാള്‍ മകളെ വിറ്റത്. കുട്ടിയെ മീട്ടുജെന എന്നയാള്‍ക്കാണ് ഇയാള്‍ കൈമാറിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മീട്ടുജെനയുടെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. രമേശ് സ്ഥിരം മദ്യപാനിയാണെന്നും മദ്യപിക്കാന്‍ പണം കണ്ടെത്താനായാണ് സ്വന്തം മകളെ വിറ്റതെന്നും പോലീസ് പറഞ്ഞു.

മദ്യപാനവുമായി ബന്ധപ്പെട്ട് രമേശും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ രമേശ് ഭാര്യയെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. പിന്നീട് മൂന്ന് മക്കളോടൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവരില്‍ ഒരാളെ കാണാതായതില്‍ സംശയം തോന്നിയ രമേശിന്റെ അച്ഛന്‍ കാര്യം തിരക്കിയപ്പോഴാണ് മകളെ വിറ്റെന്ന കാര്യം ഇയാള്‍ തുറന്നുപറഞ്ഞത്. ഇതോടെ രമേശിന്റെ അച്ഛന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം കുട്ടിയെ കണ്ടെത്തിയ ശേഷം ശിശുസംരക്ഷണ സമിതിക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button