Latest NewsNewsIndia

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ പുതിയ തീരുമാനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവ്യാപനം കുറയുന്നത് ആശ്വാസകരമായ വാര്‍ത്തയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോടു ജോലിയില്‍ ഹാജരാകാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു. അണ്ടര്‍ സെക്രട്ടറിയും അതിന് മുകളിലുമുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരോടാണ് നിര്‍ദ്ദേശം.

Read Also  രാജ്യത്തിന്റെ പ്രശ്‌നം:ഐഎസിൽ ചേർന്നവരെ തിരിച്ചു കൊണ്ടു വരുന്ന വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രം

ജൂണ്‍ 16 മുതല്‍ ജൂണ്‍ 30 വരെ ഓഫീസില്‍ എത്താനാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശം നല്‍കിയത്. അണ്ടര്‍ സെക്രട്ടറി തസ്തികയ്ക്ക് താഴെ തലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ പകുതി പേര്‍ ഓഫീസില്‍ എത്തിയാല്‍ മതി.

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബാക്കിയുള്ളവര്‍ര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്യണം. സമാനമായ രീതിയില്‍ ഭിന്നശേഷിക്കാരും ഗര്‍ഭിണികളും വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. നിലവില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. തുടര്‍ച്ചയായ ഏഴാം ദിവസവും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button