Latest NewsKeralaNews

‘മകളെ കാണണം,വേണമെങ്കിൽ അഫ്‌ഗാനിസ്ഥാനിലും പോകാൻ തയ്യാർ’: ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്ന് നിമിഷ ഫാത്തിമയുടെ അമ്മ

താനൊരു ഹിന്ദു ആയിട്ടും ബി.ജെ.പി. സർക്കാർ അവഗണന കാണിക്കുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു.

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് അഫ്ഗാനിസ്ഥാനിലെ ജയിലിൽ കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ജയിലിലുള്ള മകളെ തിരികെ കൊണ്ടുവരാനുള്ള സഹായം വേണമെന്ന തന്റെ ആവശ്യം കേന്ദ്രസർക്കാരും ബി.ജെ.പി.യും അവഗണിക്കുകയാണെന്ന് ബിന്ദു ആരോപിക്കുന്നു.

‘ഐ.എസിൽ ചേർന്ന ബെക്സിൻ വിൻസെന്റിന്റെ ഭാര്യയാണ് നിമിഷ ഫാത്തിമ. ഭർത്താവ് അഫ്ഗാനിൽ കൊല്ലപ്പെട്ടതോടെയാണ് നിമിഷ അഫ്ഗാൻ സർക്കാരിന് കീഴടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മകൻ ആർമിയിൽ മേജർ ആയിട്ടും സർക്കാർ അവഗണന കാണിക്കുകയാണ്. മകളെ നാട്ടിലെത്തിച്ച് നിയമനടപടി സ്വീകരിക്കുന്നതിനെ എതിർക്കുന്നില്ല. മകളെയും പേരക്കുട്ടിയെയും കാണാൻ കഴിഞ്ഞില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ല’- ബിന്ദു പറയുന്നു.

Read Also:  പുരുഷാധിപത്യ സമൂഹത്തില്‍ എന്ത് ജനാധിപത്യ മൂല്യമാണ് വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്നത് : മാലാ പാര്‍വതി

മകളെ കാണാൻ വേണമെങ്കിൽ അഫ്‌ഗാനിസ്ഥാനിലും പോകാൻ തയ്യാറാണെന്നും മകളെ കാണണമെന്ന ആവശ്യവുമായി അഫ്ഗാൻ സർക്കാരിനും മെയിൽ അയച്ചെന്നും ബിന്ദു വ്യക്തമാക്കി. താനൊരു ഹിന്ദു ആയിട്ടും ബി.ജെ.പി. സർക്കാർ അവഗണന കാണിക്കുന്നത് എന്തിനാണെന്ന് ബിന്ദു ചോദിക്കുന്നു. 2016 ജൂണിലാണ് നിമിഷ ഫാത്തിമയെ കാണാതാവുന്നത്. പിന്നീട് അഫ്ഗാനിലെ ഐ.എസ്. ക്യാമ്പിലുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button