Latest NewsNewsIndia

മദ്യശാലകള്‍ തുറന്നു, എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ചില നിബന്ധനകള്‍ വെച്ച് അധികൃതര്‍

നാഗര്‍കോവില്‍: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറന്നു. തമിഴ്‌നാട്ടിലാണ് മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നത്. എന്നാല്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി അധികൃതര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. മാസ്‌ക്
ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കില്ല എന്ന് അധികൃതര്‍ അറിയിച്ചു.

Read Also : ‘ലോക്ക്ഡൗണ്‍ ഇതുപോലെ തുടരണമോയെന്ന് പരിശോധിക്കണം’: പ്രതിപക്ഷനേതാവ്

ഒരു മാസത്തിന് ശേഷമാണ് മദ്യശാലകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ മാത്രമാണ് തുറക്കുന്നത്. സ്വകാര്യ ബാറുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവ അടഞ്ഞു കിടക്കുകയാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പ്രവര്‍ത്തന സമയം. രാവിലെ ഔട്ട്ലെറ്റുകളില്‍ വലിയ തിരക്കില്ലായിരുന്നു. ഒരു ഫുള്‍ ബോട്ടില്‍ മദ്യം മാത്രമാണ് ഒരാള്‍ക്ക് നല്‍കിയത്.

അതേസമയം കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ മദ്യശാലകള്‍ തുറന്നില്ല. കേരളത്തില്‍ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ എത്തുമെന്ന് കണ്ട് അതിര്‍ത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്,കളിയിക്കാവിള, കന്നുമ്മാമൂട് എന്നിവിടങ്ങളിലെ മദ്യശാലകള്‍ തുറന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button