COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ രാത്രിവരെ പ്രവർത്തിക്കാനൊരുങ്ങി വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ 30 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വൈകുന്നേരം മൂന്ന് മണി മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്‍ട്രല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. ദിന അല്‍ ദബീബ് അറിയിച്ചു. രണ്ട് ലക്ഷം പേര്‍ക്ക് ആസ്‍ട്രസെനിക വാക്സിന്റെ രണ്ടാം ഡോസ് നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ഇതിനായി നിയോഗിച്ച ആരോഗ്യ, നഴ്‍സിങ്, അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

ഓരോ ഹെല്‍ത്ത് സെന്ററുകളിലെയും സംവിധാനങ്ങള്‍ക്ക് നിശ്ചിത എണ്ണം ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണുള്ളത്. അതുകൊണ്ടുതന്നെ വാക്സിന്‍ സ്വീകരിക്കുന്നതിനായി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ലഭിച്ചിട്ടുള്ള എസ്.എം.എസിലെ തീയ്യതിയും സമയവും പരിശോധിച്ച് അതിനനുസരിച്ച് തന്നെ എത്തേണ്ടതാണ്. ഇത് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിനും സെന്ററുകള്‍ക്ക് അകത്തും പുറത്തും ജനത്തിരക്ക് കുറയ്‍ക്കാനും സഹായിക്കും. മാസങ്ങള്‍ക്ക് മുമ്പ് ആസ്ട്രസെനിക വാക്സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് പരമാവധി വേഗത്തില്‍ രണ്ടാം ഡോസ് നല്‍കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും പരമാവധി 10 ദിവസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാവുമെന്നും അധികൃതര്‍ അറിയിച്ചു. ഓരോ വാക്സിനേഷന്‍ സെന്ററിലും പ്രതിദിനം 500 മുതല്‍ 600 പേര്‍ക്ക് വരെയാണ് വാക്സിന്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button