KeralaLatest NewsNews

പെണ്ണുങ്ങൾക്ക് കല്യാണം കഴിക്കാൻ നൂറു ഡിമാൻഡ്, രണ്ടു ഭാര്യമാർ ഉള്ളവന്റെ വരെ കൂടെവരെ ഒളിച്ചോടുന്നു: സന്തോഷ് പണ്ഡിറ്റ്

വിഡ്ഢികളായ ചില പെണ്ണുങ്ങൾ അതും വിശ്വസിച്ചു ചാടി പുറപ്പെട്ടു ഒടുവിൽ എത്രയോ യുവതികൾ ആത്മഹത്യ ചെയ്യുന്നു

കൊച്ചി : സമൂഹ മാധ്യമത്തിൽ സജീവമാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽ മീഡിയയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും അശ്രദ്ധമായി ഉപയോഗിച്ചാൽ നിരവധി ചതിയിൽ അകപ്പെടുവാനും ജീവിതം തകരുവാനും സാധ്യതയുണ്ടെന്നു സന്തോഷ് പണ്ഡിറ്റ് പറയുന്നു. അതിനൊപ്പം വിവാഹത്തിന്റെ പേരിൽ സ്ത്രീകളുടെ ചില ഡിമാന്റുകളുടെയും താരം പരിഹസിക്കുന്നു.

പണ്ഡിറ്റിന്റെ വചനങ്ങളും ബോധോദയങ്ങളും

സോഷ്യൽ മീഡിയയുടെ ഉപയോഗത്തിലൂടെ നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും , അശ്രദ്ധമായി ഉപയോഗിച്ചാൽ നിരവധി ചതിയിൽ അകപ്പെടുവാനും , ചിലപ്പോൾ ജീവിതം തന്നെ തകരുവാനും സാധ്യത ഉണ്ട്.

സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ബന്ധങ്ങൾ ബന്ധനങ്ങൾ ആകാതെ പ്രതേകിച്ചും യുവതികൾ ശ്രദ്ധിക്കുക . പുതിയ ഇരകളെ തേടി ചില കഴുകന്മാർ Whatsapp Group, Club House, Facebook Group, Zoom etc പലതും തുറന്നു വെച്ചിരിക്കും .തുടക്കം ജാതിയില്ല , മതമില്ല , രാഷ്ട്രീയം ഇല്ല എന്നൊക്കെയുള്ള സ്വാതന്ത്ര ചിന്ത പറഞ്ഞു പാവങ്ങളെ ആകർഷിക്കും . പിന്നെ പതുക്കെ യുവതികളുടെ പേരും , അഡ്രസ്സും , മൊബൈൽ നമ്പറും ഒപ്പിച്ചു “പ്രണയം” തുടങ്ങും . വിഡ്ഢികളായ ചില പെണ്ണുങ്ങൾ അതും വിശ്വസിച്ചു ചാടി പുറപ്പെട്ടു ഒടുവിൽ എത്രയോ യുവതികൾ ആത്മഹത്യ ചെയ്യുന്നു , ചിലപ്പോൾ ജീവിത കാലം തടവറയിൽ അടിമയാകേണ്ടി വരുന്നു . ശ്രദ്ധിച്ചാൽ ദുഖിക്കേണ്ട .

read also: ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യം അപകടത്തിലാകും

ആൺ കുട്ടികൾ പലരും ലഹരിയുടെ കെണിയിൽ വീഴുന്നു . പെൺകുട്ടികൾ പലരും “പ്രണയമെന്ന പേരിൽ” ചതി കുഴിയിൽ വീഴുന്നു .ജീവിതം പരിശുദ്ധമാണ് . പ്രാർത്ഥനയും , ക്ഷമയും ശീലിക്കുക . അനാവശ്യ ഫാഷൻ ഭ്രാന്തും , കടമെടുത്തു സൗകര്യങ്ങൾ വര്ധിപ്പിക്കുന്നതും കുറക്കുക .
മലയാളികൾക്ക് കുറെ വിദ്യാഭ്യാസം ഉണ്ട് ,വലിയ പ്രബുദ്ധരാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല . നല്ല തറവാട്ടിൽ ജനിച്ച , നല്ല വിദ്യാഭ്യാസം ഉള്ളവർ പോലും പ്രണയത്തിൻെറ പേരിൽ ചതിക്കപ്പെടുന്നു , തീവ്രവാദികൾ വരെ ആകുന്നു . മക്കളെ വിദ്യാഭ്യാസവും , പണവും നൽകുന്നതോടൊപ്പം നല്ല സംസ്കാരവും , നന്മയും കൂടി എല്ലാ മാതാ പിതാക്കളും നൽകണം . സമൂഹ മാധ്യമങ്ങളെ നല്ല രീതിയിൽ ഉപയോഗിക്കുക .

” ബാല്യങ്ങൾ വാടാതിരിക്കട്ടെ…. കരുതലിന്റെ കണ്ണുകൾ തുറന്നിരിക്കട്ടെ”…..
(വാൽകഷ്ണം … ചില പെണ്ണുങ്ങൾക്ക് കല്യാണം കഴിക്കുവാൻ വരനെ തെരഞ്ഞെടുക്കുമ്പോൾ നൂറു ഡിമാൻഡ് ആണേ .. എന്നാൽ ഏതു അണ്ടനും , അടകോടന്റെയും കൂടെ പ്രണയിച്ചു ഒളിച്ചോടും . വേണമെങ്കിൽ ഭർത്താവിനെയും മക്കളെയും വരെ ഉപേക്ഷിക്കും , കൊല്ലും . അപ്പോൾ ജീവിത പങ്കാളിക്ക് ജോലിയും വേണ്ടാ , പണവും വേണ്ടാ , സൗന്ദര്യവും വേണ്ടാ , ജാതിയും മതവും പോയിട്ട് രണ്ടു ഭാര്യമാർ ഉള്ളവന്റെ വരെ കൂടെ പോകുന്നു ..കഷ്ടം )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ഭാഗ്യമുണ്ടെങ്കില് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്..)

shortlink

Related Articles

Post Your Comments

Related Articles


Back to top button