Latest NewsKeralaNews

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, യുവതിയെ അപമാനിച്ച സിപിഎം നേതാവിനെതിരെ കേസ് : സംഭവം കേരളത്തില്‍

അടൂര്‍: യുവതിയെ അപമാനിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പത്തനംതിട്ടയിലാണ് സംഭവം. സിപിഎം കടമ്പനാട് ലോക്കല്‍ കമ്മറ്റി അംഗവും കേരള സ്റ്റേറ്റ് ഓട്ടോ-ടാക്സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അനീഷിനെ (38)തിരേയാണ് നെല്ലിമുകള്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തത്.

Read Also : അയിഷ സുല്‍ത്താനയ്ക്ക് പാക് ബന്ധം, ആരോപണവുമായി എ.പി.അബുദുള്ളക്കുട്ടി : രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ശരിയായ തീരുമാനം

സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടില്ലെന്ന് വന്നതോടെ യുവതി പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അതിവേഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവതിയോട് മോശമായി പെരുമാറുകയും ലൈംഗിച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ അനീഷ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനീഷ് യുവതിയുടെ ഭര്‍ത്താവിനെതിരെ കള്ളക്കഥ മെനഞ്ഞ് പരാതി നല്‍കി. ഇതോടെ പ്രതി സിപിഎമ്മുകാരനായതിനാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് മനസിലാക്കിയ യുവതി പ്രധാനമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് മാദ്ധ്യമപ്രവര്‍ത്തകന്‍ കൂടി ആയതിനാല്‍ വിവിധ പത്രപ്രവര്‍ത്തക യൂണിയനുകള്‍ വിഷയത്തില്‍ ഇടപെട്ടു. പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അറിയിച്ചതോടെ ഗത്യന്തരമില്ലാതെ കേസെടുക്കുകയായിരുന്നു. കടമ്പനാട് വടക്ക് നെല്ലിമുകള്‍ സ്വദേശിനിയാണ് പരാതിക്കാരി.

വീടിന് മുന്നിലൂടെ കടന്നു പോകുമ്പോള്‍ പ്രതി തന്നോട് അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും അപമര്യാദയായി പെരുമാറുന്നതും പതിവായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് പ്രതിയെ ചോദ്യം ചെയ്തു. അന്ന് കൈയേറ്റത്തിന് മുതിര്‍ന്നുവെന്നും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. താന്‍ പാര്‍ട്ടിക്കാരനാണെന്നും ഭരണകക്ഷിയില്‍പ്പെട്ട തനിക്ക് എന്തും ചെയ്യാന്‍ സാധിക്കുമെന്നും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന്
യുവതിയുടെ പരാതിയിലുണ്ട്. തന്നെ ശാരീരികമായി അപമാനിച്ചുവെന്നും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button