ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് ഇന്ത്യയെ സഹായിച്ച ജി 7 രാജ്യങ്ങളോട് നന്ദിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള കൂട്ടായശ്രമങ്ങൾക്കൊപ്പം ഇന്ത്യയും ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു ഭൂമി ഒരു ആരോഗ്യരംഗം’ എന്ന സമീപനമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ജനത കോവിഡ് രണ്ടാം തരംഗം നേരിടാൻ ഒരുമിച്ച് നിന്നതിനെ കുറിച്ച് ഉച്ചകോടിയുടെ ഭാഗമായി നടന്ന പരിപാടിയിൽ മോദി പറഞ്ഞു. എല്ലാതലങ്ങളിലുമുള്ള സർക്കാർ, വ്യവസായരംഗം, പൊതുസമൂഹം എന്നിവരെല്ലാം കോവിഡിനെ നേരിടാൻ ഒരുമിച്ച് നിന്നുവെന്ന് മോദി പറഞ്ഞു. ’ബിൽഡിങ് ബാക്ക് സ്ട്രോങർ-ഹെൽത്ത്’ എന്ന് പേരിട്ടിരിക്കുന്ന സെഷനിലാണ് മോദി കഴിഞ്ഞ ദിവസം സംസാരിച്ചത്.
Read Also : ആഗോളതലത്തിൽ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ
കോവിഡ് ചികിത്സയിലും രോഗികളുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിലും ഓപ്പൺ സോഴ്സ് ഡിജിറ്റൽ സങ്കേതങ്ങൾ വലിയൊരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ പേറ്റൻറ് ഒഴിവാക്കാനായി ലോകവ്യാപാര സംഘടനയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നടത്തുന്ന ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ അഭ്യർഥിച്ചു.
Post Your Comments