COVID 19Latest NewsNewsInternational

ആഗോളതലത്തിൽ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകൾ ഇങ്ങനെ

ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തി മൂന്ന് ലക്ഷം കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് മരണവും കുത്തനെ ഉയരുകയാണ്. ഇതുവരെ മുപ്പത്തിയെട്ട് ലക്ഷത്തിലധികം പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. പതിനാറ് കോടി പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 84,332 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ രണ്ടിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.93 കോടി കടന്നു. 3.67 ലക്ഷം പേർ രോഗം ബാധിച്ച് മരിച്ചു. 95.07 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ളത്. യുഎസിൽ മൂന്ന് കോടി നാൽപത്തി മൂന്ന് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 6.15 ലക്ഷമായി ഉയർന്നു. ബ്രസീലിലും രോഗവ്യാപനം അതീവ രൂക്ഷമായി തുടരുന്നു.രാജ്യത്ത് ഇതുവരെ ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 4.86 ലക്ഷം പേർ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button