Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsNewsIndia

ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ : കൊവിഡ് പരിശോധന, ചികിത്സാ ചെലവുകൾ കുറയും

ന്യൂഡല്‍ഹി : പ്രധാന മരുന്നുകള്‍ക്കും ഓക്സിജന്‍,​ സാനിറ്റൈസര്‍ തുടങ്ങിയ അവശ്യ സാധനങ്ങള്‍ക്കും ജി.എസ്.ടി ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ടെസ്റ്റിംഗ് കിറ്റിനും നികുതി കുറച്ചു. സെപ്തംബര്‍ 30 വരെയാണ് ആനുകൂല്യം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍. ആവശ്യമെങ്കില്‍ ഇളവുകള്‍ നീട്ടുമെന്ന് മന്ത്രി അറിയിച്ചു.

Read Also : തൊഴില്‍ രംഗത്ത് വിജയം ഉറപ്പാക്കാൻ ഒരു മന്ത്രം 

കൊവിഡ് ചികിത്സയ്‌ക്കുള്ള ടോസിലിസുമാബ്, ബ്ലാക് ഫംഗസ് (മ്യൂക്കോര്‍ മൈകോസിസ് ) ചികിത്സയ്‌ക്കുള്ള ആംഫോടെറിസിന്‍-ബി എന്നീ മരുന്നുകളുടെ 5% ജി.എസ്.ടി പൂര്‍ണമായി ഒഴിവാക്കി. റെംഡെസിവിര്‍ ഉള്‍പ്പെടെ ഏതാനും മരുന്നുകളുടെയും ടെസ്റ്റിംഗ് കിറ്റുകള്‍,​ ഓക്സിജന്‍, വെന്റിലേറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റ‌ര്‍ തുടങ്ങിയവയുടെയും ജി.എസ്. ടി 5% ആയി കുറച്ചു. അതേസമയം, കൊവിഡ് വാക്സിന്റെ 5% ജി.എസ്.ടിയില്‍ മാറ്റമില്ല.

ടെസ്റ്റിംഗ് കിറ്റുകളുടെ നികുതി കുറച്ചത് കൊവിഡ് പരിശോധനാ ചെലവ് കുറയ്‌ക്കും.വ്യക്തികള്‍ ഇറക്കുമതി ചെയ്യുന്ന ഓക്സിമീറ്റര്‍,​ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ എന്നിവയ്‌ക്കും 5 ശതമാനം ആയിരിക്കും നികുതി.നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങുന്ന 75 ശതമാനം വാക്‌സിനുള്ള ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാര്‍ അടയ്‌ക്കുമെന്നും അതു വഴിയുള്ള വരുമാനത്തിന്റെ 70 ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടുമെന്നും മന്ത്രി പറഞ്ഞു.

ജി.എസ്.ടി കുറവ് , ലിസ്റ്റ് കാണാം :

ആംബുലന്‍സ്-28ല്‍ നിന്ന് 12%

സാനിറ്റൈസര്‍, താപം അളക്കുന്ന ഉപകരണങ്ങള്‍, ശ്‌മശാനങ്ങള്‍ക്കുള്ള ഗ്യാസ്, ഇലക്‌ട്രിക് ഫര്‍ണസുകള്‍-18ല്‍ നിന്ന് 5 %

കൊവിഡ് ടെസ്റ്റിംഗ് കിറ്റുകള്‍, ഡി-ഡൈമര്‍, ഐ. എല്‍-6, ഫെറിടിന്‍, എല്‍.ഡി.എച്ച്‌ തുടങ്ങിയ പ്രത്യേക കിറ്റുകള്‍, പള്‍സ് ഓക്സിമീറ്റര്‍-12ല്‍ നിന്ന് 5%

റെംഡിസിവിര്‍, ഹെപ്പാരിന്‍ (ആന്റി കൊയാഗുലന്റ്), കേന്ദ്രം ശുപാര്‍ശ ചെയ്യുന്ന ഔഷധങ്ങള്‍ -12ല്‍ നിന്ന് 5%

മെഡിക്കല്‍ ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍/ ജനറേറ്റര്‍, വെന്റിലേറ്റര്‍, വെന്റിലേറ്റര്‍ മാസ്‌ക് /കാനുല / ഹെല്‍മറ്റ്, ബിപാപ്പ് യന്ത്രം, ഹൈ ഫ്ളോ നേസല്‍ കാനുല-12ല്‍ നിന്ന് 5%

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button