Latest NewsKeralaNattuvarthaNewsCrime

‘നമുക്ക് ഭാര്യാഭർത്താക്കന്മാരെ പോലെ ചാറ്റ് ചെയ്യാം’ അശ്‌ളീല ചാറ്റുകളുടെ വിരുതൻ അമ്പിളിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ

വിദേശത്തേക്ക് പോകാനായി ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അമ്പിളി പോലീസ് പിടിയിലായത്

തൃശൂർ : ടിക് ടോക് താരം അമ്പിളി എന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെന്റി മെന്റൽ വീഡിയോകളിലൂടെ ആരാധക ശ്രദ്ധ നേടിയ അമ്പിളിയ്ക്ക് സൗഹൃദം നടിച്ച് പെൺകുട്ടികളോട് ചാറ്റ് ചെയ്യുകയാണ് ശീലം.

രാത്രികളിൽ ഭർത്താവിനെയും ഭാര്യയെയും പോലെ ചാറ്റ് ചെയ്യുന്നതാണ് അമ്പിളിയ്ക്ക് ഇഷ്ടം. ഇങ്ങനെയുള്ള അശ്ളീല ചാറ്റുകൾ നിരവധി പെൺകുട്ടികളുമായി അമ്പിളി നടത്തിയിട്ടുണ്ടന്നു സൂചന. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ അമ്പിളി ചൂഷണം ചെയ്തത്. വയറു വേദനയെ തുടർന്ന് ആശുപത്രിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ മനസിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്പിളിയെ കുറിച്ചു വിവരങ്ങൾ ലഭിച്ചത്.

read also: ആയിഷ 20നു ഹാജർ ആവാതിരുന്നാൽ കുറ്റവാളിയേ ഒളിപ്പിക്കാൻ ഗൂഢാലോചന നടത്തിയ ശിവൻകുട്ടിക്ക് എതിരെ കേസ് എടുക്കണം: ശങ്കു ടി ദാസ്

സംഭവം പുറത്തായതോടെ അമ്പിളി വിദേശത്തേക്ക് പോകാനായി ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് പോലീസ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button