തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമ്പോഴും മരണനിരക്ക് ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കടന്നു. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ 11,181 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
24 മണിക്കൂറിനിടെ 206 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. പ്രതിദിനം 200ഓളം മരണങ്ങളാണ് ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അനൗദ്യോഗികമായ കണക്കുകള്‍ പരിശോധിച്ചാല്‍ മരണസംഖ്യ ഇനിയും ഉയരും. മെയ് 19നാണ് കേരളത്തില്‍ ആദ്യമായി പ്രതിദിന മരണസംഖ്യ മൂന്നക്കം കടന്നത്. പിന്നീട് ഇതുവരെ കോവിഡ് മരണ നിരക്കിനെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടില്ല.
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ പ്രതീക്ഷിച്ച കുറവ് സംഭവിക്കുന്നില്ല. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ 30 ശതമാനത്തിനോട് അടുത്ത് എത്തിയ ടിപിആര്‍ കുറഞ്ഞ് തുടങ്ങിയിരുന്നു. നിലവില്‍ 12 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Post Your Comments