KeralaLatest NewsNewsIndia

പാകിസ്ഥാന്റെ കൂടെ കൂടി ഇന്ത്യയെ ഒറ്റുകൊടുത്ത് മലപ്പുറം സ്വദേശി, കൂട്ടാളിയും പിടിയിൽ: ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

സതേണ്‍ കമാന്റിലെ മിലിറ്ററി ഇന്റലിജന്‍സും ബംഗളൂരു പൊലീസിന്റെ ആന്റി ടെറര്‍ സെല്ലും ചേര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ചവരിൽ മലയാളിയും. പാക് ചാരന്മാരെ സഹായിച്ച രണ്ട് പേരെ കഴിഞ്ഞ ദിവസം മിലിറ്ററി ഇന്റലിജെന്‍സ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്‌നാട് തിരുപ്പൂരില്‍ നിന്നുളള ഗൗതം ബി. വിശ്വനാഥന്‍ (27) എന്നിവരാണ് പിടിയിലായത്. ഇവരെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

സതേണ്‍ കമാന്റിലെ മിലിറ്ററി ഇന്റലിജന്‍സും ബംഗളൂരു പൊലീസിന്റെ ആന്റി ടെറര്‍ സെല്ലും ചേര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര കോളുകള്‍ പ്രാദേശിക കോളുകളിലേക്ക് പരിവര്‍ത്തനം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 960 അനധികൃത സിം കാര്‍ഡുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്. വിപുലമായ ഒരു ഗ്യാങ് തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം : പ്രമുഖ ടിക് ടോക് താരം അറസ്റ്റിൽ

ആഴ്ചകള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ചാരന്‍ കിഴക്കന്‍ ഇന്ത്യയിലെ ഒരു സൈനിക ഇന്‍സ്റ്റാളേഷനിലേക്കുള്ള ഒരു ഫോണ്‍ വിളി ചോര്‍ത്തിയതിനെ തുടര്‍ന്ന് കരസേനയുടെ സതേണ്‍ കമാന്‍ഡിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇവരുടെ പദ്ധതികൾ പൊളിഞ്ഞത്.

ഇരുവരും നഗരത്തിലെ ആറു പ്രദേശങ്ങളിലായി 32 ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇത്തരത്തിൽ ഒരു സിം ബോക്സിനകത്ത് ഒരേസമയം 960 സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയും. പാകിസ്ഥാനിൽ നിന്നുമുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് ആണ് ചാരന്മാർക്ക് യുവാക്കൾ വിവരങ്ങൾ കൈമാറിയിരുന്നത്. ബംഗളുരുവില്‍ ഇവര്‍ നടത്തിവന്ന അനധികൃത ഫോണ്‍ എക്‌സ്‌ചേഞ്ച് പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് സുരക്ഷാ സേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button