KeralaLatest NewsIndiaNews

ഇന്ത്യൻ സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

ബെംഗളൂരു : ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ചവരിൽ മലപ്പുറം സ്വദേശിയും. അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ രണ്ടു പേരാണ് പിടിയിലായത്. ആഴ്ചകള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ ചാരന്‍ കിഴക്കന്‍ ഇന്ത്യയിലെ ഒരു സൈനിക ഇന്‍സ്റ്റാളേഷനിലേക്കുള്ള ഒരു ഫോണ്‍ വിളി ചോര്‍ത്തിയതിനെ തുടര്‍ന്ന് കരസേനയുടെ സതേണ്‍ കമാന്‍ഡിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഈ റാക്കറ്റ് മുഴുവന്‍ തകര്‍ന്നത്.

Read Also : ഗായത്രി മന്ത്രം ദിവസവും ജപിച്ചു നോക്കൂ : ഫലം ഉടൻ

മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്‌നാട് തിരുപ്പൂരില്‍ നിന്നുളള ഗൗതം ബി. വിശ്വനാഥന്‍ (27) എന്നിവരെ ബെംഗളൂരുവിൽ ഭീകര വിരുദ്ധ സേനയും ഇന്റലിജൻസ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ നടത്തി വന്ന താത്കാലിക ഫോണ്‍ എക്‌സ്‌ചേഞ്ചും കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വ്യാജ സിം കാര്‍ഡുകളും മറ്റു സാങ്കേതിക ഉകരണങ്ങളും ഇവരുടെ പക്കല്‍ നിന്നു കണ്ടെത്തി. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രതികള്‍ സിം ബോക്‌സുകള്‍ ഉപയോഗിച്ചിരുന്നു.

പ്രതിയായ മുഹമ്മദ് കുട്ടി എന്ന ഇബ്രാഹിം നഗരത്തിലെ ആറ് പ്രദേശങ്ങളിലായി 32 ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ബംഗളുരുവില്‍ ഇവര്‍ നടത്തിവന്ന അനധികൃത ഫോണ്‍ എക്‌സ്‌ചേഞ്ച് പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് സുരക്ഷാ സേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button