Latest NewsNewsFootballSports

റൊണാൾഡോ ഇറ്റലി വിട്ട് എനിക്ക് സമാധാനം തരണം: മൗറീനോ

റോം: യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് റോമൻ പരിശീലകൻ ജോസെ മൗറീനോ. ഇറ്റലിയിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മൗറീനോ തമാശയായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് മൗറീനോ പറഞ്ഞത്. റൊണാൾഡോ നിലവിൽ 25 വയസുള്ള താരമല്ലെന്നും താരത്തിന് 36 വയസ് ആയെന്നും എല്ലാ സീസണിലും താരം 50 ഗോളുകൾ നേടില്ലെന്നും മൗറീനോ പറഞ്ഞു.

എന്നാൽ തന്റെ ഈ പ്രായത്തിലും റൊണാൾഡോയുടെ റെക്കോർഡ് വളരെ മികച്ചതാണെന്നും മൗറീനോ പറഞ്ഞു. ബാഴ്‌സ സൂപ്പർതാരം ലയണൽ മെസ്സിയുമായുള്ള മോശം താരതമ്യങ്ങൾ താരത്തെ തളർത്തില്ലെന്നും അത് റൊണാൾഡോയ്ക്ക് ഉത്തേജനം നൽകുമെന്നും മൗറീനോ പറഞ്ഞു.

Read Also:- രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനാകും, കോഹ്ലിയുടെ സ്ഥാനമെന്ത്?: ഇന്ത്യൻ ടീമിൽ നിർണായക നീക്കങ്ങൾ

റൊണാൾഡോ ഫുട്ബോൾ ലോകം കണ്ട ഒരു ഇതിഹാസമാണെന്നും ഫുട്ബോൾ ചരിത്രത്തിൽ എന്നെന്നേക്കുമായി നിലനിൽക്കുന്ന വലിയ ഒരു താരങ്ങളിൽ ഒരാളാണ് റൊണാൾഡോ എന്നും മൗറീനോ പറഞ്ഞു. കഴിഞ്ഞ സീസണിൽ യുവന്റസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത റൊണാൾഡോ 29 ഗോളുകളുമായി ലീഗിൽ ടോപ് സ്‌കോറർ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button