സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ ഇന്ന് ശക്തരായ ബെൽജിയം റഷ്യയെ നേരിടും. ഗ്രൂപ്പ് ബിയിലെ കരുത്തരായ ബെൽജിയത്തിന് ഇന്ന് റഷ്യ ഭീഷണിയായേക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തിന് മത്സരത്തിന് മുന്നോടിയായി വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഏറ്റവും മികച്ച മാധ്യ നിര താരങ്ങളിലൊരാളായ മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ ഇന്ന് കളിക്കില്ല.
പരിക്കിനെ തുടർന്ന് ടീമിൽ തിരിച്ചെത്തിയ താരത്തിന് പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാനായിട്ടില്ല. സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം. 2018ൽ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനോട് തോറ്റ ബെൽജിയത്തിന് സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ ഭാഗ്യം കനിയുമോയെന്ന് ഇന്ന് കണ്ടറിയാം. 2018ൽ സ്പെയിനിനെ പുറത്താക്കി റഷ്യ ക്വാർട്ടറിൽ കടന്നത് ഈ സ്റ്റേഡിയത്തിലാണ്.
Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ പ്ലെയിങ് കണ്ടീഷനുകൾ ഇങ്ങനെ: മത്സരം സമനില ആയാൽ ഫലം ഇങ്ങനെയും!
ഇന്റർ മിലാന്റെ ടോപ്പ് സ്‌കോറർ റൊമേലു ലൂക്കാക്കു തന്നെയാണ് ബെൽജിയത്തിന്റെ തുറുപ്പ് ചീട്ട്. ഹസാർഡും പരിക്ക് മാറി ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്‌ട്രൈക്കർ ആർട്ടം സ്യുബയാണ് റഷ്യയുടെ പ്രതീക്ഷ. സന്നാഹ മത്സരങ്ങളിലെ മികച്ച പ്രകടനവും റഷ്യയ്ക്ക് ഇന്ന് തുണയാകും.
Post Your Comments