
തിരുവനന്തപുരം: കെ സുധാകരൻ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു പഴയ വീഡിയോ വീണ്ടും ശ്രദ്ധിയ്ക്കപ്പെടുന്നത്. തനിക്ക് തോന്നിയാല്‍ താന്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുധാകരന്‍ പറഞ്ഞതായിട്ടാണ് ഈ പ്രചരണം.
ഇടത് പ്രൊഫൈലുകളിൽ നിന്നായിരുന്നു ഇത്തരത്തിലുള്ള പ്രചരണങ്ങളുടെ ആരംഭം.
Also Read:ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം
ഈ പോസ്റ്റിനും പ്രസ്താവനയ്ക്കും കാലപ്പഴക്കമുണ്ട്. പക്ഷെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഇത് പോസ്റ്ററിന്റെ രൂപത്തിലും വീഡിയോ ക്ലിപ്പിന്റെ രൂപത്തിലും വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. ‘എനിക്ക് ബിജെപിയില്‍ ചേരണമെന്ന് തോന്നിയാല്‍ ഞാന്‍ ചേരും. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ബിജെപിയാണ് ഒരേ ഒരു ഓപ്‌ഷന്‍ എന്ന് പറഞ്ഞ കെ. സുധാകരന്‍ പുതിയ കെപിസിസി. അധ്യക്ഷന്‍’-എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്.
31 സെക്കന്റ് ദൈര്‍ഘ്യമുള്ള മറ്റൊരു വീഡിയോ ക്ലിപ്പില്‍ ‘കണ്ണൂര് തന്നെയുള്ള ഒരു ബിജെപി നേതാവ് അമിത് ഷായെ കാണാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിക്കുമ്പോൾ, ‘ബിജെപിയുമായി യോജിച്ചു പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയാല്‍ ഐ വില്‍ ഗോ വിത്ത് ബിജെപി. അത് ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. അത് എന്‍റെ വിഷന്‍ ആണ്’- എന്ന് പറയുന്ന മറ്റൊരു വീഡിയോയും സമാനമായി പ്രചരിക്കപ്പെടുന്നുണ്ട്.
ഈ രണ്ട് തരത്തിലുള്ള പ്രചാരണങ്ങളും വാസ്തവവിരുദ്ധമാണെന്നാണ് വസ്തുതാ പരിശോധനാ വെബ്‌സൈറ്റായ ‘ഫാക്‌ട് ക്രെസെന്‍ഡോ’ പറയുന്നത്. 2018ല്‍ മീഡിയാ വണ്‍ ചാനലിന്റെ ഒരു അഭിമുഖ പരിപാടിയില്‍ കെ സുധാകരന്‍ പറഞ്ഞ ചില വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നതാണ് ഇതിന്റെ യാഥാർഥ്യം.
യഥാർത്ഥ വീഡിയോയിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്തുണ്ടാക്കിയ പുതിയൊരു വീഡിയോയിലൂടെയാണ് ഈ പ്രചരണങ്ങൾ നടക്കുന്നതെന്ന് ഫാക്‌ട് ക്രെസെന്‍ഡോ’ കണ്ടെത്തുകയും ചെയ്തു . സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകളും വീഡിയോകളും ശരിയാണോ എന്ന് ചെക്ക് ചെയ്യാന്‍ ഒരുപാട് സംവിധാനങ്ങളുണ്ട് നിലവിൽ ഇന്ത്യയിൽ.
Post Your Comments