ഗുരുവായൂർ : ശൗചാലയം നവീകരിക്കാൻ വഴിപാടുകാരെ തേടി ഗുരുവായൂർ ദേവസ്വം. 1,500 കോടിയിലേറെ സ്ഥിര നിക്ഷേപമുള്ള ഗുരുവായൂർ ദേവസ്വമാണ് വഴിപാടായി സമർപ്പിക്കാൻ ആഗ്രഹമുള്ള ഭക്തരെ ക്ഷണിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
ദേവസ്വം ഓഫീസിന് മുന്നിലെ പാഞ്ചജന്യം അനക്‌സിനോടു ചേർന്നുള്ള ശൗചാലയമാണ് നവീകരിക്കേണ്ടത്. ഇത്രയും കാലം അത് കരാറടിസ്ഥാനത്തിലായിരുന്നു നടന്നിരുന്നത്. തെക്കേനടയിൽ ദേവസ്വം മെഡിക്കൽ സെന്ററിനടുത്ത് പുതിയൊരു ശൗചാലയം നിർമാണത്തിലാണ്. മുംബൈയിലെ സുന്ദരയ്യർ എന്ന ഭക്തനാണ് മൂന്നുകോടി രൂപ അതിന് സംഭാവന നൽകിയിരിക്കുന്നത്. അത് അദ്ദേഹം ദേവസ്വത്തോട് ആവശ്യപ്പെട്ടതായിരുന്നു.
ക്ഷേത്രത്തിലും പുറത്തുമുള്ള നിർമാണ പ്രവർത്തനങ്ങളിൽ പലതും ഭക്തരുടെ വഴിപാടുകളായി നിർവ്വഹിക്കപ്പെട്ടിട്ടുള്ളതാണ്. അതൊന്നും ദേവസ്വം രേഖാമൂലം ആവശ്യപ്പെട്ടതുമല്ല. അതേസമയം, കോവിഡിനെ തുടർന്നുള്ള ലോക്ക് ഡൗൺ ദേവസ്വത്തിന്റെ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.
Post Your Comments