കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്.
Read Also : കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ നിരവധി പദ്ധതികളുമായി ആരോഗ്യ മന്ത്രാലയം
12 ദിവസത്തിനിടെ പെട്രോളിന് 1.63 രൂപയും ഡീസലിന് 1.68 രൂപയുമാണ് കൂടിയത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസയാണ് വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസയാണ് ഇന്നത്തെ നിരക്ക്.
രാജ്യമൊട്ടാകെ ഇന്ധനവിലയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും വിലവര്‍ദ്ധന തുടരുകയാണ്. രാജ്യത്തിൻറെ പല ഭാഗത്തും പെട്രോൾ -ഡീസൽ വില നൂറ് കടന്നെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments