ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്ക് വേഗം കൂട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നൽകും. പരിശീലനം നേടിയവരെ രാജ്യത്തുടനീളം വ്യാപിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം.
Read Also : ലോക്ക് ഡൗൺ : സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ
ഒരു ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കേന്ദ്ര നൈപുണ്യ വികസ സംരംഭക മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി ആരംഭിക്കും. ഇതിനായി രാജ്യത്ത് 28 സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. ആകെ മൊത്തം 300 നൈപുണ്യ കേന്ദ്രങ്ങള്‍ തുടങ്ങനാണ് കേന്ദ്ര പദ്ധതി.
മൂന്ന് മാസത്തെ തൊഴിൽ പരിശീലനത്തോടുകൂടിയ ഹ്രസ്വകാല കോഴ്സാണ് മന്ത്രാലയം നൽകുക. എമർജൻസി കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, സാംപിൾ ശേഖരണം, ഹോം കെയർ സപ്പോർട്ട്, അഡ്വൻസ് കെയർ സപ്പോർട്ട്, മെഡിക്കൽ എക്യുപ്മെന്റ് സപ്പോർട്ട് എന്നീ ആറ് മേഖലകൾ തിരിച്ച് പരിശീലനം നൽകും. കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുന്നതിനു മുമ്പായി ഇവരുടെ പരിശീലനം പൂർത്തിയാക്കി ഇവരെ രംഗത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Post Your Comments