KeralaLatest NewsNews

ബേപ്പൂരില്‍ നിന്നു‌ളള ഉന്നത ഉദ്യോഗസ്ഥനടക്കം ആറുപേരെ മംഗലാപുരം തുറമുഖത്തേക്ക് മാറ്റി നിയമിച്ചു: ലക്ഷദ്വീപിൽ പുതിയ നീക്കം

ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി അഹമ്മദ് ദേവ‌ര്‍കോവില്‍

ബേപ്പൂര്‍: ലക്ഷദ്വീപിനായുള്ള പ്രതിഷേധ സമരങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുകയാണ്. സേവ് ലക്ഷ ദ്വീപ് ക്യാംപയിനും സജീവമാണ്. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ ചരക്കു വ്യാപാരത്തിനായുള്ള പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ്. ദ്വീപിലേക്കുള‌ള ചരക്ക് നീക്കം പൂര്‍ണമായും മം​ഗലാപുരം തുറമുഖത്തു കൂടിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍.

മംഗലാപുരം തുറമുഖത്ത് നിന്നുള‌ള സേവനം വര്‍ധിപ്പിക്കാന്‍ ബേപ്പൂരില്‍ നിന്നു‌ളള ഉന്നത ഉദ്യോഗസ്ഥനടക്കം ആറ് നോഡല്‍ ഓഫീസര്‍മാരെ അഡ്മിനിസ്ട്രേഷന്‍ നിയോ​ഗിച്ചു.

read also: അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുസ്ലിം സമുദായത്തിന് വേഗത്തിൽ ലഭ്യമാക്കണം: ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ തങ്ങള്‍

ലക്ഷദ്വീപ് നിവാസികള്‍ക്ക് വേണ്ട സഹായമെല്ലാം ചെയ്യാന്‍ കേരളം സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവ‌ര്‍കോവില്‍ അറിയിച്ചു. ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ദ്വീപിലെ എല്ലാ ദ്വീപുകളിലേക്കും യാത്രാകപ്പല്‍ സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button