ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ പുതിയ വേരിയന്റുകളെ നേരിടുന്നതിൽ താരതമ്യേന മികച്ചതെന്ന് പഠനം. വൈറസിന് രൂപമാറ്റം വന്നാലും ഈ വാക്സിന്റെ പ്രഹരശേഷിയിൽ ഗണ്യമായ കുറവ് കാണപ്പെടുന്നില്ല എന്നാണ് പഠനം .
ഇത് ICMR / NIV അടുത്ത ദിവസം നടത്തിയ ഒരു ലാബ് പഠനത്തിന്റെ അവലോകനമാണ്. നിലവിൽ ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സിനേഷന് ഏറ്റവുമധികം ഉപയോഗിക്കുന്ന രണ്ട് വാക്സിനുകളാണ് കൊവാക്സിനും കൊവിഷീൽഡും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സിനാണ് കൊവാക്സിൻ.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച അഡിനോവൈറസ് അധിഷ്ഠിത വാക്സിനാണ് ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ വിതരണം ചെയ്യുന്നത്. ഈ രണ്ട് വാക്സിനും രണ്ട് ഡോസ് വീതം സ്വീകരിച്ച് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരിലാണ് വാക്സിൻ ശരീരത്തിൽ സൃഷ്ടിക്കുന്ന രോഗപ്രതിരോധശേഷി സംബന്ധിച്ച പഠനം നടത്തിയത്.
Post Your Comments